
ജിദ്ദ: ഗര്‍ഭിണിയായ മലയാളി യുവതി ജിദ്ദയില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിനി ജാസിറ(27)ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ച ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിച്ചു.
അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ജാസിറ നാട്ടില്‍ പോകുന്നതിനായി ഏംബസില് പേര് രജിസ്റ്റര്‍ ചെയ്യുവാനായി കാത്തിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് അനസ് ജിദ്ദയില്‍ ജോലി ചെയ്യുകയാണ്. നാലു വയസുള്ള ഒരു മകനുണ്ട്.