കണ്ണൂര്‍ പിണറായിയില്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസില്‍ സൗമ്യയ്‌ക്കെതിരേ സഹോദരി സന്ധ്യ രംഗത്ത്. താനടക്കമുള്ളവരെ സമര്‍ഥമായി കബളിപ്പിച്ച സൗമ്യ തന്നെ കുടുക്കാന്‍ ശ്രമിച്ചെന്നും വെളിപ്പെടുത്തി.
സഹോദരിയുടെ വീട്ടില്‍ നിന്ന് കുഞ്ഞിക്കണ്ണന്‍ ചര്‍ദിച്ചപ്പോള്‍ ആശുപത്രിയില്‍ പോകുന്നതിന് സൗമ്യ എതിര്‍ത്തിരുന്നു. പിന്നാലെയാണ് ആശുപത്രിയില്‍ വെച്ചും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് സഹോദരി സംശയം ഉയര്‍ത്തുന്നത്. തന്നെ കുടുക്കാനും സൗമ്യ ശ്രമിച്ചിരുന്നു.
ആഹാരത്തില്‍ എന്തെങ്കിലും ചേച്ചി കലക്കി നല്‍കിയിരുന്നോയെന്ന് നഴ്സുമാര്‍ ചോദിച്ചുവെന്ന് സൗമ്യ സഹോദരിയോട് പറഞ്ഞു. ഇതുവഴി കൊലപാതക്കുറ്റം സഹോദരിയുടെ മേല്‍ കെട്ടിവെയ്ക്കുകയായിരുന്നു ഉദ്ദേശ്യമെന്നാണ് സംശയിക്കുന്നത്.
കുഞ്ഞിക്കണ്ണന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആശുപത്രിയില്‍ വെച്ചു നല്‍കിയ ഭക്ഷണത്തിലും വിഷം കലക്കി നല്‍കാന്‍ ശ്രമം നടത്തിയതായി സംശയം ഉണ്ടെന്നും സഹോദരി തുറന്നടിച്ചു.
സൗമ്യയുടെ നീക്കങ്ങളില്‍ ഒരിക്കല്‍പ്പോലും സംശയം തോന്നിയിരുന്നില്ല. മകള്‍ ഐശ്വര്യയുടെ അസുഖത്തെപ്പറ്റി സംസാരിക്കാറുണ്ടായിരുന്നു. കുട്ടിക്ക് അച്ഛന്റെ സ്നേഹം ലഭിക്കാത്തതിന്റെ സങ്കടവും പങ്കുവച്ചിരുന്നു. ഐശ്വര്യ ഛര്‍ദിക്കുന്ന ചിത്രങ്ങളും വീഡിയോകളും അയച്ചുതരാറുണ്ടായിരുന്നു.
കറുത്ത നിറത്തില്‍ ഛര്‍ദിക്കുന്നതെന്താണെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ പാന്‍ക്രിയാസിന് നീരുള്ളതിനാലായിരിക്കാമെന്നായിരുന്നു വിശദീകരണം. അവശയായ കുട്ടിക്ക് ഇക്കാരണം നിരത്തി വെള്ളംപോലും നല്‍കിയില്ല- സന്ധ്യ പറഞ്ഞു.
മാതാപിതാക്കളും മകളും ആശുപത്രിയിലായപ്പോഴും രോഗാവസ്ഥ വ്യക്തമാക്കി സൗമ്യ ഓരോഘട്ടത്തിലും ദൃശ്യങ്ങള്‍ വാട്സാപ് വഴി അയച്ചുതന്നിരുന്നു. പിതാവ് കുഞ്ഞിക്കണ്ണനു വിദഗ്ധ ചികില്‍സ നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോള്‍ സൗമ്യ തടസം നിന്നതിലും സംശയം തോന്നിയില്ല.
സൗമ്യയ്ക്ക് ഒരാളെ ഇഷ്ടമുണ്ടെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചെങ്കില്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും അച്ഛന്‍ പറഞ്ഞിരുന്നു. അമ്മ മരിച്ചപ്പോള്‍ മരണകാരണം കണ്ടെത്താന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും സൗമ്യ വാശിയോടെ വിസമ്മതിക്കുകയായിരുന്നു. വൈക്കത്താണ് സഹോദരിയും ഭര്‍ത്താവും താമസിക്കുന്നത്.