തിരുവനന്തപുരം: കുതിച്ചു കയറുന്ന വില പിടിച്ചു നിർത്തുന്നതിനായി നാഫെഡിൽ നിന്നു 1800 ടണ്‍ സവാള വാങ്ങും. അടുത്തയാഴ്ച ഇതു വിതരണം ചെയ്തു തുടങ്ങും.
സ്പൈകോ, ഹോർട്ടികോർപ്, കണ്‍സ്യൂമർഫെഡ് എന്നീ സ്ഥാപനങ്ങൾ മുഖേനയാണ് സവാള വാങ്ങുന്നത്. സ്പൈകോ 1000 ടണ്ണും ഹോർട്ടികോർപ് 500 ടണ്ണും കണ്‍സ്യൂമർഫെഡ് 300 ടണ്ണും സവാളയാണു വാങ്ങുന്നത്.
തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ കേന്ദ്ര പദ്ധതി വഴി സംഭരണ കേന്ദ്രങ്ങളിൽ നിന്നു നേരിട്ടു വാങ്ങാൻ അനുമതി തേടി മഹാരാഷ്ട്ര, തമിഴ്നാട് മുഖ്യമന്ത്രിമാർക്കു കത്തയച്ചു. ധന, ഭക്ഷ്യ- പൊതുവിതരണ, സഹകരണ, കൃഷി മന്ത്രിമാരുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.