അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വന്ന ഹിറ്റ് വിഭവങ്ങളായിരുന്നു വറുത്ത ഐസ്ക്രീമും മുട്ട പാനിപൂരിയും. ഇപ്പോൾ മറ്റൊരു പുതിയ വിഭവം കൂടി രംഗത്തുവന്നിരിക്കുന്നു.
സേവ് പൂരി ദോശ ആണത്. നോർത്ത് ഇന്ത്യൻ നഗരങ്ങളിൽ ഹിറ്റായ ഈ വിഭവത്തെ സൗത്ത്-നോർത്ത് കോംബോ എന്നും വിശേഷിപ്പിക്കാം.
കാഴ്ചയ്ക്ക് മസാലദോശ പോലെയിരിക്കും. തയാറാക്കുന്ന രീതിയും അങ്ങനെതന്നെ. ദോശക്കല്ലിൽ മസാലദോശ തയാറാക്കുന്നതുപോലെ ആദ്യം ദോശ പരത്തുന്നു. തുടർന്ന് ഒരു പ്ലെയിറ്റ് സേവ് പൂരി ദോശയിലേക്കു ചേർക്കുന്നു.
സേവ് പൂരി നന്നായി ഉടച്ചശേഷം ചീസും കുറച്ച് സേവും ചേർക്കുന്നു. പാകമായിക്കഴിയുന്പോൾ കഷണങ്ങളാക്കി മുറിക്കുന്നു. ചട്ണിയും സോസും ഉൾപ്പെടെ ചേർത്ത് സേവ് പൂരി ദോശ വിളന്പുന്നു.
ഇത് തയാറാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തട്ടുകടയിൽനിന്നു സ്റ്റാൻഡേർഡ് ഹോട്ടലുകളുടെ മെനുവിലും ദോശയുടെ ഈ ന്യൂജെൻ അവതാരം ഇടംപിടിച്ചു. മിക്കവരും ഇതിനെ സ്വീകരിച്ചപ്പോൾ ചിലർ വിമർശനങ്ങളുമായി രംഗത്തെത്തി.