രാഹുല്‍ ഗാന്ധിയ്ക്ക് പുറകേ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ വക പുതിയ ചലഞ്ച്! സേവ് എസ്ബിഐ ചലഞ്ചിലൂടെ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നതിങ്ങനെ…

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പുതിയ വെല്ലുവിളിയുമായി ആന്ധ്രാപ്രദേശ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. പ്രതിമാസ അധിക സര്‍വീസ് ചാര്‍ജ് ചുമത്തുന്ന എസ്.ബി.ഐയുടെ രീതിക്കു മാറ്റം കൊണ്ടുവരണമെന്ന ആവശ്യവുമായാണ് ഉമ്മന്‍ചാണ്ടി മോദിക്ക് ‘സേവ് എസ്.ബി.ഐ ചലഞ്ച്’ നല്‍കിയത്. ട്വിറ്ററിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ചലഞ്ച്

‘കോര്‍പ്പറേറ്റുകള്‍ മൂലം ബാങ്കിനുണ്ടായ നഷ്ടത്തില്‍നിന്നു കരകയറുന്നതിനാണ് ഇത്രയും വലിയ തുക എസ്.ബി.ഐ പിരിച്ചെടുക്കുന്നത്. ഇതുമൂലം ഉപയോക്താക്കള്‍ക്കുണ്ടാകുന്ന അമിതഭാരത്തില്‍നിന്നു മോചിപ്പിക്കണം’. ഇതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ട്വീറ്റ്.

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മോദിയെ ചലഞ്ച് ചെയ്ത് രംഗത്തെത്തിയിരുന്നു. രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാനായിരുന്നു രാഹുല്‍ മോദിയെ വെല്ലുവിളിച്ചത്. രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് തുടങ്ങിവെച്ച ഫിറ്റ്നസ് ചലഞ്ചില്‍ വിരാട് കോഹ്ലി മോദിയെ ക്ഷണിക്കുകയും മേദി ചലഞ്ച് ഏറ്റെടുക്കുകയും ചെയ്തതോടെയാണ് സംഭവം ശ്രദ്ധയാകര്‍ഷിച്ചത്.

Related posts