സേവ് ദി ഡേറ്റ് ഫോട്ടോഗ്രാഫിയില്‍ വ്യത്യസ്ഥ പരീക്ഷണങ്ങള്‍ നടത്തുകയാണ് ഇന്നത്തെ യുവതലമുറ. സിനിമകളെപ്പോലും വെല്ലുന്ന രീതിയിലാണ് ഇറങ്ങുന്ന സേവ് ദി ഡേറ്റ് വീഡിയോകളില്‍ പലതും ഷൂട്ട് ചെയ്തിരിക്കുന്നത്.
ഓരോ ഫോട്ടോഷൂട്ടും എങ്ങനെ വെറൈറ്റി ആക്കാം എന്നാണ് ഒരു ഫോട്ടോഗ്രാഫി ഗ്രൂപ്പും ദമ്പതികളും ചിന്തിക്കുന്നത്. പലതും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നുണ്ടെന്ന ആക്ഷേപവുമുണ്ടെങ്കിലും സേവ് ദി ഡേറ്റ് പരീക്ഷണങ്ങള്‍ക്ക് ഒരു കുറവും വന്നിട്ടില്ല.
ഭാര്യക്കും ഭര്‍ത്താവിനും മാത്രം കാണേണ്ടത് നാട്ടുകാരെ കൂടെ കാണിക്കണോ എന്നാണ് ഇതില്‍ ഭൂരിഭാഗം പേരും ചോദിക്കുന്നത്. അല്പ വസ്ത്രധാരികളായ നവദമ്പതികളുടെ ഫോട്ടോ ഷൂട്ടിംഗിന് എതിരേ നിരവധി ട്രോളുകളും, വിമര്‍ശങ്ങളും ഇതിന് മുന്‍പും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
ഇപ്പോള്‍ കുറച്ചൂടെ കടുപ്പത്തിലുള്ള സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫോക്കസ് എന്ന് പേരിട്ടിരിക്കുന്ന സ്റ്റുഡിയോ കമ്പനിയുടെ ഫേസ്ബുക്കിലാണ് അല്പവസ്ത്രം ധരിച്ച നവ ദമ്പതികളുടെ ഫോട്ടോസ് അപ്ലോഡ് ചെയ്തിരിക്കുന്നത്.
കെട്ടിപിടിക്കുന്നതും, ലിപ് ലോക്ക് ചുംബനത്തിന്റെയും അടക്കമുള്ള ഫോട്ടോസാണ് ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സേവ് ദി ഡേറ്റ് ഫോട്ടോ ആല്‍ബത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ച ഈ സേവ് ദി ഡേറ്റ് ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്.