കുതിച്ചുയരുന്ന സവാള വിലയിൽ രാജ്യം പൊള്ളുകയാണ്. എങ്ങും സവാളയെക്കുറിച്ചുള്ള ചർച്ചകൾ മാത്രം. ഇപ്പോഴിത അക്ഷയ് കുമാർ ഭാര്യ ട്വിങ്കിൾ ഖന്നയ്ക്ക് നൽകിയ വിലയേറിയ സമ്മാനമാണ് ഏറെ ചർച്ചാവിഷയമാകുന്നത്. സവാളകൊണ്ടുള്ള കമ്മലാണ് അക്ഷയ് തന്റെ പ്രിയപത്നിക്ക് സമ്മാനിച്ചത്.
“എന്റെ പങ്കാളി കപിൽ ശർമ ഷോയിൽ പങ്കെടുത്ത് മടങ്ങിയെത്തി പറഞ്ഞു, അവരിത് കരീനയെ കാണിച്ചു, പക്ഷെ അത് കരീനയെ ഇപ്രസ് ചെയ്യുമെന്ന് എനിക്ക് തോന്നിയില്ല. പക്ഷെ നിനക്ക് ഇത് ഇഷ്ടമാകുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഞാൻ നിനക്കായി കൊണ്ടുവന്നു. ചിലപ്പോൾ വളരെ നിസാരമായ കാര്യങ്ങളാകാം നമ്മുടെ മനസിനെ സ്പർശിക്കുക’. ട്വിങ്കിൾ ഖന്ന കുറിച്ചു.