സോഷ്യൽ മീഡിയയിലെ താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും കുടുംബവും. ടിക് ടോക് വീഡിയോകളിലൂടെയും മറ്റുമാണ് നടി താര കല്യാണിന്റെ മകളായ സൗഭാഗ്യപ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. എന്നാൽ സൗഭാഗ്യ ഇന്ന് യൂട്യൂബ് ചാനലിലൂടെ തിളങ്ങുകയാണ്.
സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരനും മകൾ സുദർശനയുമെല്ലാം പ്രേക്ഷകർക്ക പ്രിയപ്പെട്ട മുഖങ്ങളാണ്. യൂട്യൂബിലൂടെ തന്റെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും സൗഭാഗ്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
എന്നാൽ ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ കുടുംബത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അർജുനും സൗഭാഗ്യയും. അർജുനെ വീട്ടിലിരുത്തി തനിക്ക് ജോലിക്ക് പോകാനാണ് താൽപര്യമെന്നാണ് സൗഭാഗ്യ പറയുന്നത്. അർജുനും അത് ഇഷ്ടമാണെന്ന് തുറന്നു പറയുന്നുണ്ട്.
പരമ്പരാഗത രീതിയിൽ നിന്ന് ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്നുവെന്ന പുരോഗമനത്തിലേക്കേ നമ്മുടെ നാട് എത്തിയിട്ടുള്ളുവെന്നും, മറിച്ച് ഭാര്യ ജോലിക്ക് പോകുമ്പോൾ ഭർത്താവ് കുഞ്ഞിനെയും വീട്ടു കാര്യങ്ങളും നോക്കുന്ന രീതിയിലേക്കും വളരണമെന്നും സൗഭാഗ്യ പറയുന്നു.
മുത്തശി സുബ്ബലക്ഷ്മിയുടെ മരണത്തിന് ശേഷം അമ്മമ്മയുടെ വീട് വൃത്തിയാക്കുന്നതും ആരും കാണാത്ത അമ്മമ്മയുടെ അലമാരയിലെ വസ്തുക്കൾ ആരാധകരെ കാണിക്കുന്നതുമായ താരത്തിന്റെ വ്ളോഗുകളെല്ലാം വൈറലാണ്.