താരജാഡകള്‍ ഒട്ടുമേയില്ലാത്ത നടനാണ് പ്രണവ് മോഹന്‍ലാലെന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായിക സായ പറയുന്നു. പ്രണവിന്റെ ഓമനപ്പേരായ അപ്പു എന്ന് തന്നെയാണ് സായയും വിളിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആരും മാതൃകയാക്കേണ്ട വ്യക്തിത്വമാണ് പ്രണവിന്റേതെന്ന് സായ പറയുന്നു.
പ്രണവിനെക്കുറിച്ച് നേരത്തെ തന്നെ കേട്ടിട്ടുണ്ടെങ്കിലും ലൊക്കേഷനില്‍ വച്ചാണ് പരിചയപ്പെടുന്നത്. ആദ്യം ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് നല്ല സുഹൃത്തുക്കളായി മാറി. പ്രണവില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ലൊക്കേഷനില്‍ കാരവാനിലിരുന്ന് മാത്രം ഭക്ഷണം കഴിക്കുന്ന താരങ്ങള്‍ നിലത്തിരുന്ന് ഒരു മടിയുമില്ലാതെ മറ്റുള്ളവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന അപ്പുവിനെ മാതൃകയാക്കണം.’- സായ പറയുന്നു.
റേച്ചല്‍ ഡേവിഡ് എന്ന സായ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാംനൂറ്റാണ്ട്. ആദ്യ ചിത്രമായ ഒരൊന്നൊന്നര പ്രണയകഥ ഇനിയും തീയറ്ററുകളിലെത്തിയിട്ടില്ല. രണ്ടാമത്തെ ചിത്രത്തിലെത്തുമ്പോള്‍ പ്രണവിന്റെ ആദ്യ നായികയാകാന്‍ സാധിച്ചത് സന്തോഷം പകരുന്നതാണെന്ന് സായ പറയുന്നു.
ബംഗളൂരുവിലാണു ഞാന്‍ സ്ഥിരതാമസം. ഞാന്‍ പഠിച്ചതും വളര്‍ന്നതുമൊക്കെ അവിടെത്തന്നെ. അച്ഛനും അമ്മയും മലയാളികളാണ്. കുട്ടിക്കാലത്ത് അത്ലറ്റിക്‌സിലായിരുന്നു – ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് – എനിക്കു കൂടുതല്‍ താത്പര്യം. 100 മീറ്റര്‍ ലോംഗ് ജംപിലായിരുന്നു ശ്രദ്ധ. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്റ്റേറ്റ് ലെവലില്‍ എത്തിയിരുന്നു.
സ്‌പോര്‍ട്‌സ് ലൈനിലാണു ഞാന്‍ പോയിരുന്നത്. ക്രമേണ അതിലുള്ള താത്പര്യം മാറി. ശ്രദ്ധ മോഡലിംഗിലായി. പത്താം ക്ലാസ് മുതലാണ് മോഡലിംഗ് തുടങ്ങിയത്. പരസ്യചിത്രങ്ങളും റാംപ് വോക്കും ചെയ്തിരുന്നു. ബംഗളൂരു ക്രൈസ്റ്റ് കോളജില്‍ പിയുസി പഠനം. സെന്റ് ജോസഫ് കോളജ് ഓഫ് കൊമേഴ്‌സില്‍ ബിബിഎയും. മലയാള സിനിമകള്‍ കാണാറുണ്ടായിരുന്നുവെങ്കിലും ജനിച്ചപ്പോള്‍ മുതല്‍ സിനിമാതാരമാകണം എന്ന മട്ടില്‍ സ്വപ്നങ്ങളുണ്ടായിരുന്നില്ല. മോഡലിംഗില്‍ സജീവമായപ്പോഴാണ് സിനിമയില്‍ നിന്ന് ഓഫറുകള്‍ വന്നുതുടങ്ങിയത്- സയ പറയുന്നു.