പ്രണവിനെ നായകനാക്കി അരുണ്ഗോപിയൊരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയേറ്ററുകളില്‍ മികച്ച പ്രതികരണംനേടി മുന്നേറുകയാണ്. ആദിയേക്കാല് പ്രണവ് പുരോഗതി പ്രാപിച്ചിരിക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നാണ് പൊതുവേയുള്ള അഭിപ്രായം. ചിത്രത്തില്‍ പ്രണവിന് നായികയായി എത്തുന്ന പുതുമുഖ നായി സായാ ഡേവിഡ് ആണ്. പ്രണവുമൊത്തുള്ള അഭിനയം ഏറെ കംഫര്‍ട്ടബിളായിരുന്നു എന്നാണ് സായാ പറയുന്നത്.
‘പ്രണവിനെസെറ്റില് എല്ലാവരും അപ്പു എന്നാണു വിളിക്കുന്നത്. അങ്ങനെ ഞാനും അപ്പു എന്നു വിളിച്ചു തുടങ്ങി. അപ്പുവുമായി അഭിനയിക്കുന്നതില്‍ ഞാന്‍ ഏറെ കംഫര്‍ട്ടബിള്‍ ആയിരുന്നു. അപ്പു എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു.
അഭിനയിക്കുമ്പോള്‍ എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഹെല്പ് ചെയ്തിരുന്നു. ഏറെ സപ്പോര്‍ട്ടീവ് ആണ് അപ്പു. വിനയപൂര്വമാണു പെരുമാറ്റം. സിനിമയെ കുറിച്ചു മാത്രമല്ല തന്റെ ജീവിതം, യാത്രാനുഭവങ്ങള്‍, അടുത്തു ചെയ്യാന്‍ പോകുന്ന യാത്ര, സ്കൂള്‍, സുഹൃത്തുക്കള്‍ എല്ലാറ്റിനെ കുറിച്ചും അപ്പു സംസാരിക്കും.’ സായാ പറഞ്ഞു.