കായംകുളം: വാക്സിൻ ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വാക്സിൻ തരൂ, ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി കെപിസിസി ഗാന്ധി ദർശൻ സമിതി കായംകുളം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയ്ക്കു മുമ്പിൽ ശയന പ്രദക്ഷിണ സമരം സംഘടിപ്പിച്ചു.
ഗാന്ധിദർശൻ സംസ്ഥാന വൈസ് പ്രസിഡന്റ് കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പ്രശാന്ത് എരുവ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം റഷീദ് നൈനാരത്ത് മുഖ്യപ്രഭാഷണം നടത്തി. പി ചന്ദ്രസേനൻ, ഉദയഭാനു, സുമിത്രൻ, അരുണാ മുകേഷ്, നിസാ വലിയ പറമ്പിൽ, ബാബുജി, അനിൽ ലാൽ, താഹ വൈദ്യൻ വീട്ടിൽ, സതീഷ് ബാബു, ജയ പ്രദീപ് തുടങ്ങിയവർ സംബന്ധിച്ചു. വാസുദേവൻ നായർ, എ എ നിഹാസ് എന്നിവർ പ്രസംഗിച്ചു.