കൊച്ചി: എറണാകുളം നഗരത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ തടസപ്പെടുത്താന്‍ ഓട്ടോറിക്ഷക്കാരുടെ ശ്രമം വീണ്ടും. ഇത്തവണ ഇരയായത് പ്രശസ്ത പിന്നണി ഗായിക സായനോരയാണ്. നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും സായനോര യൂബര്‍ ടാക്‌സി വിളിച്ചു. ടാക്‌സി എത്തി സായനോര കയറാന്‍ ശ്രമിച്ചപ്പോള്‍ സ്ഥലത്തെ ഓട്ടോറിക്ഷ െ്രെഡവര്‍മാര്‍ ബഹളുവുമായി വന്നു. ടാക്‌സിയില്‍ പോകാന്‍ കഴിയില്ലെന്നായിരുന്നു അവരുടെ നിലപാട്. തുടര്‍ന്ന് രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായി.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീ എന്ന പരിഗണന പോലും ഓട്ടോക്കാര്‍ തനിക്ക് നല്‍കിയില്ലെന്ന് സായനോര പറഞ്ഞു. ടാക്‌സില്‍ കയറാന്‍ ശ്രമിച്ച തന്നെ അവര്‍ സംഘമായി തടഞ്ഞു. തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതോടെ താന്‍ തിരിച്ചു ബഹളം വച്ചു. ഇതോടെയാണ് അവര്‍ പിന്‍വാങ്ങിയത്. താന്‍ വിളിച്ച യൂബര്‍ ടാക്‌സി െ്രെഡവറെ ഓട്ടോക്കാര്‍ ഭീഷണിപ്പെടുത്തി തിരിച്ചയ്ക്കാന്‍ ശ്രമിച്ചുവെന്നും സായനോര പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല.