സിനിമ-ടെലിവിഷന്‍ മേഖലയിലെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ് കാസ്റ്റിംഗ് കൗച്ച്. തങ്ങള്‍ക്കുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞു കൊണ്ട് നിരവധി താരങ്ങള്‍ പരസ്യമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടി സയന്തനി ഘോഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ ആണ് ചര്‍ച്ചയായിരിക്കുന്നത്.
നാഗിന് 2, ബനോ മേരി ദുല്‍ഹന്‍, സബ്കി ലാഡ്ലി ബേബോ, സഞ്ജീവനി തുടങ്ങിയ വന്‍ വിജയമായി മാറിയ പരമ്പരകളിലൂടെ ആണ് സയന്തനി താരമായി മാറുന്നത്.
തനിക്ക് ബോഡി ഷെയ്മിംഗും കാസ്റ്റിംഗ് കൗച്ചുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സയന്തനി പറയുന്നത്. ബോളിവുഡ് ബബിളിന് നല്കിയ അഭിമുഖത്തിലായിരുന്നു സയന്തനിയുടെ വെളിപ്പെടുത്തല്‍.
മോഡലിംഗിലൂടെ ആയിരുന്നു സയന്തനി കരിയര്‍ ആരംഭിച്ചത്. അക്കാലത്ത് തന്റെ മാറിടത്തിന്റെ വലിപ്പത്തിന്റെ പേരില്‍ പലപ്പോഴും മോശം വാക്കുകളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സയന്തനി പറയുന്നത്.
എന്റെ ഓര്‍മ്മയില്‍ എനിക്ക് ഇത്തരം അനുഭവങ്ങള്‍ ടീനേജ് കാലം മുതല്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
ഒരിക്കല്‍ ഒരു സ്ത്രീ എന്നോട് പറഞ്ഞത്, നിന്റെ മാറിടം പരന്നതല്ല. നീ സുന്ദരിയാണ്. പക്ഷെ നിന്റെ മാറിടത്തിന്റെ കാര്യം പറയുകയാണെങ്കില്‍, നീ ഒരുപാട് സെക്സ് ചെയ്യുന്നുണ്ടാകുമല്ലേ? എന്നായിരുന്നു.
അവര്‍ കരുതിയത് ഒരുപാട് സെക്സ് ചെയ്താല്‍ മാറിടം വലുതാകുമെന്നായിരുന്നു. എന്താണ് ആ പറഞ്ഞതെന്ന് പോലും എനിക്കറിയില്ല.
ഞാന്‍ അന്ന് കന്യകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. അത്തരം സംഭവങ്ങള്‍ നമ്മളറിയാതെ തന്നെ നമ്മളില്‍ മുറിവുണ്ടാക്കും എന്നും നടി പറഞ്ഞു.
ബോഡി ഷെയ്മിംഗ് മാത്രമല്ല തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവത്തേയും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സയന്തനി പറയുന്നത്.
ഒരിക്കല്‍ ഒരു നിര്‍മ്മാതാവ് കൂടുതല്‍ അടുത്തറിയാനായി ഒരുമിച്ച് സമയം ചെലവിടാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് താരം പറയുന്നത്.
കഥാപാത്രത്തെ ശരിയായ രീതിയില്‍ അവതരിപ്പിക്കാന്‍ തനിക്കാകില്ലെന്നും അതിനാല്‍ കൂടുതല്‍ അറിയാനായി ഒരുമിച്ച് സമയം ചെലവിടാം എന്നായിരുന്നു അയാള്‍ പറഞ്ഞതെന്നും സയന്തനി പറയുന്നു.
അത്തരം സംഭവങ്ങളെ താന്‍ കൈകാര്യം ചെയ്യുമെങ്കിലും ചിലപ്പോഴൊക്കെ തന്നെ അത് വിഷാദത്തിലേക്ക് കൊണ്ടു പോകുമായിരുന്നുവെന്നാണ് സയന്തനി പറയുന്നത്.