നാദാപുരം: സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്്ഷാവസ്ഥ നിലനില്‍ക്കുന്ന അരൂര്‍ കല്ലും പുറത്ത് കെഎസ്യു പ്രവര്ത്തകന് മര്‍ദനമേറ്റു.കോണ്‍ഗ്രസ് പ്രവര്ത്തകന് മലമ്മല്‍ രാജന്റെ മകന് സായന്ത് (16)നാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നരയോടെയാണ് സംഭവം.
സിപിഎമ്മിനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തെന്നാരോപിച്ച് രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്ന് സായന്ത് പോലീസിന് മൊഴി നല്കി. പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി സായന്ത് പറഞ്ഞു. പരിക്കേറ്റ സായന്തിനെ നാദാപുരം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രദേശവാസികളായ രണ്ടുപേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.