ഒരു ഒളിന്പിക് സൂപ്പർ താരം കൂടി ഫുട്ബോൾ കളത്തിലേക്ക് എത്തുന്നു. ഭൂഗോളത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായ ഒളിന്പ്യൻ ഉസൈൻ ബോൾട്ടിനു പിന്നാലെ ഇപ്പോൾ ഫുട്ബോൾ കളിക്കാൻ ഒരുങ്ങുന്നത് ദക്ഷിണാഫ്രിക്കയുടെ വിവാദ വനിതാ ഒളിന്പിക് ജേതാവായ കാസ്റ്റർ സെമന്യ.
ദക്ഷിണാഫ്രിക്കൻ വനിതാ ഫുട്ബോൾ ടീമായ ജെവിഡബ്ല്യു എഫ്സിയുമായി സെമന്യ കരാറിലെത്തി. ട്രാൻസ്ഫർ ജാലകം അടച്ചതിനാൽ അടുത്ത വർഷം തുടക്കം മാത്രമെ സെമന്യക്ക് കളിക്കാനാകൂ.
2012, 2016 ഒളിന്പിക്സ് വനിതാ 800 മീറ്റർ ജേതാവാണ് ഇരുപത്തെട്ടുകാരിയായ സെമന്യ. പുരുഷ ഹോർമോണിന്റെ അളവ് കൂടുതലുള്ളതിനാൽ സെമന്യ പുരുഷനാണെന്ന വിവാദം ഇതുവരെ നിലച്ചിട്ടില്ല. ഈ വർഷത്തെ ദോഹ ലോകചാന്പ്യൻഷിപ്പിൽ അതോടെ സെമന്യക്ക് പങ്കെടുക്കാനാവില്ല. ഇതിനു പിന്നാലെയാണ് സെമന്യ ഇപ്പോൾ ഫുട്ബോൾ കളത്തിലെത്താനൊരുങ്ങുന്നത്.