തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്കു ദിവസം സെക്രട്ടേറിയറ്റിനു മുന്നിലെ എസ്ബിഐ ബ്രാഞ്ച് അടിച്ചുതകർത്ത കേസിലെ പ്രതികളായ എൻജിഒ യൂണിയൻ നേതാക്കൾക്ക് സസ്പെൻഷൻ. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ നേതാക്കളായ സുരേഷ് കുമാർ, ശ്രീവത്സൻ എന്നിവർക്കെതിരെയാണ് സസ്പെൻഡു ചെയ്തത്.
നേരത്തെ യൂണിയൻ തൈക്കാട് ഏരിയ സെക്രട്ടറി എ.അശോകൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വി.ഹരിലാൽ എന്നിവരെ സസ്പെൻഡു ചെയ്തിരുന്നു.
പണിമുടക്ക് ദിനത്തിൽ ബാങ്ക് തുറന്നതിനെ ചോദ്യം ചെയ്തെത്തിയ പണിമുടക്ക് അനുകൂലികൾ, മാനേജരുടെ മുറിയിൽ അതിക്രമിച്ച് കയറി കംപ്യൂട്ടർ, മേശയിലെ കണ്ണാടി, ഫോണ്, കാബിൻ എന്നിവ അടിച്ചു തകർത്തെന്നാണ് കേസ്. ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു പരാതി.