ന്യൂഡൽഹി: മിനിമം ബാലൻസ് നിലനിർത്താത്ത അക്കൗണ്ടുകളിൽനിന്നു പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കിയത് 1,771 കോടി രൂപ. ഈയിനത്തിൽ മൊത്തം ബാങ്കുകൾ ഈടാക്കിയിരിക്കുന്നത് 2,320.96 കോടി. 2017 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കാണിത്. ജൂലൈ മുതൽ സെപ്റ്റംബർ വരെ എസ്ബിഐയുടെ അറ്റാദായത്തേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
അക്കൗണ്ടുകളിൽ കുറഞ്ഞ ബാലൻസ് ഇല്ലാത്തവരിൽനിന്നു പിഴ ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനത്തിനെതിരേ വലിയ പ്രതിഷേധമുയരുന്നതിനിടെയാണ് ബാങ്കുകൾ ഈയിനത്തിൽ വൻ വരുമാനമുണ്ടാക്കിയതു പുറത്തായത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കുണ്ടായ ആദായം 3,586 കോടി രൂപയായിരുന്നു. ഇതിന്റെ പകുതിയോളമുള്ള തുകയാണ് മിനിമം ബാലൻസില്ലാത്തതിന്റെ പേരിൽ അക്കൗണ്ടുടമകളിൽനിന്ന് ഈടാക്കിയതെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
മെട്രോ നഗരങ്ങളിലുള്ളവർ കുറഞ്ഞത് 5,000 രൂപയും അല്ലാത്തവർ 3,000 രൂപയും അക്കൗണ്ടുകളിൽ സൂക്ഷിക്കണമെന്നാണ് എസ്ബിഐ മാനദണ്ഡം വച്ചിരിക്കുന്നത്. അർധനഗരങ്ങളിൽ 2,000 രൂപയും ഗ്രാമങ്ങളിൽ 1,000 രൂപയും മിനിമം ബാലൻസ് സൂക്ഷിച്ചിരിക്കണം. അതിൽ കുറവു വരുന്നവർ പ്രതിമാസം 30 രൂപ മുതൽ കുറവു വരുന്നതിന് അനുസരിച്ച് 50 രൂപ വരെ പിഴ ഒടുക്കണമെന്നും ബാങ്ക് നിർദേശിക്കുന്നു. ഇത്തരത്തിൽ പിഴ ഈടാക്കിയതാണ് ഒൻപത് മാസത്തിനിടെ 1,771 കോടി രൂപ ബാങ്കിനു വരുമാനമുണ്ടായതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എസ്ബിഐ ആയിരക്കണക്കിനു കോടികൾ ഈടാക്കിയപ്പോൾ പഞ്ചാബ് നാഷണൽ ബാങ്ക് ഈയിനത്തിൽ 97.34 കോടി രൂപയാണ് ഈടാക്കിയിരിക്കുന്നത്. സെൻട്രൽ ബാങ്ക് 68.67 കോടി രൂപയും കാനറ ബാങ്ക് 62.16 കോടിയും ഈടാക്കിയിട്ടുണ്ട്. അതേസമയം, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് ഏപ്രിൽ മുതൽ ഡിസംബർ വരെയോ അതിനു മുന്പോ മിനിമം ബാലൻസില്ലാത്തതിന്റെ പേരിൽ അക്കൗണ്ട് ഉടമകളിൽനിന്നു പിഴ ഈടാക്കിയിട്ടില്ല.മിട്ട് ഭുവനേശ്വർ കുമാറും ഉമേഷ് യാദവും മുഹമ്മദ് ഷമിയുമൊക്കെ നിരവധി ഓവറുകൾ എറിഞ്ഞു. എല്ലാം ദക്ഷിണാഫ്രിക്കൻ യാത്ര മുന്നിൽ കണ്ടായിരുന്നു.
സ്റ്റെയ്ൻ പുറത്ത്
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുംമുന്പേ ദക്ഷിണാഫ്രിക്കയ്ക്കു തിരിച്ചടി. സ്റ്റാർ ബൗളർ ഡെയ്ൽ സ്റ്റെയ്ൻ പരിക്കിനെത്തുടർന്ന് ആദ്യടെസ്റ്റിൽനിന്നു പുറത്തായി. 2016 നവംബറിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്താമെന്ന എക്സ്പ്രസ് ബൗളറുടെ പ്രതീക്ഷയാണ് ഇതോടെ തകർന്നത്. സിംബാബ്വേയ്ക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിൽ സ്റ്റെയ്നെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, വൈറൽ പനി ബാധിച്ചതോടെ തിരിച്ചുവരവ് മുടങ്ങി. സ്റ്റെയ്നിന്റെ അഭാവത്തിലും ആതിഥേയരുടെ പേസ് നിര ശക്തമാണ്.