അഞ്ചുകുന്ന്: എസ്ബിഐ അഞ്ചുകുന്ന് ശാഖയിലെ ഇടപാടുകാരനായ കൂളിവയൽ സ്വദേശി മുഹമ്മദ് അസ്്ലമിന്റെ അക്കൗണ്ടിൽ നിന്നും മൂന്ന് തവണകളിലായി 30,000 രൂപ നഷ്ടപ്പെട്ടതായി പരാതി. ഏപ്രിൽ 21ന് അർധരാത്രിയും 22ന് പുലർച്ചെയുമായാണ് മൂന്നതവണകളിലായി ബംഗളൂരുവിലെ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചത്.
തുടർന്ന് ബാങ്കിൽ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്തെന്നും എന്നാൽ പിന്നീടും പ്രസ്തുത എടിഎം ഡ്യൂപ്ലിക്കേറ്റ് കാർഡുപയോഗിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചതായും അതിന്റെ മെസേജും തനിക്ക് വന്നിരുന്നതായും മുഹമ്മദ് പറഞ്ഞു. സംഭവം നടന്നതിന്റെ അടുത്ത ദിവസം തന്നെ ബാങ്ക് മാനേജർക്കും പനമരം പോലീസിലും പരാതി നൽകിയതായി അസ്്ലം പറഞ്ഞു.
എന്നാൽ പരാതി നൽകി ഒരുമാസമായിട്ടും തനിക്ക് പണം തിരികെ ലഭിച്ചിട്ടില്ലെന്നും അസ്ലം പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായി അന്വേഷണം നടത്തി പരാതി കൃത്യമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രം പണം നഷ്ടപ്പെട്ടയാൾക്ക് തുക നൽകുമെന്നും അതിനുള്ള നടപടിക്രമങ്ങൾക്ക് സമയമെടുക്കുമെന്നും ബാങ്ക് അധികൃതർ പറഞ്ഞു.