മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പാ പലിശയ്ക്കുള്ള അടിസ്ഥാന നിരക്ക് (ബേസ് റേറ്റ്) 0.15 ശതമാനം കുറച്ച് 9.1 ശതമാനമാക്കി. നിരക്ക് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിലാണ്. കഴിഞ്ഞ ഏപ്രിൽ ഒന്നിനു മുന്പ് എടുത്ത വായ്പകൾക്ക് ബേസ് റേറ്റാണ് ആധാരം. പിന്നീടുള്ള വായ്പകൾക്കു ബാധകമായ എംസിഎൽആർ (മാർജിനൽ കോസ്റ്റ് ബേസ്ഡ് ലെൻഡിംഗ് റേറ്റ്) മാറ്റമില്ല. ജനുവരി മുതൽ ഒരു വർഷ വായ്പയ്ക്ക് എട്ടും മൂന്നുവർഷ വായ്പയ്ക്ക് 8.15 -ഉം ശതമാനമാണ് എംസിഎൽആർ. 90 ശതമാനം ചില്ലറ വായ്പകൾക്കും ബേസ് റേറ്റാണ് ആധാരം.
എസ്ബിഐ ബേസ് റേറ്റ് 0.15 ശതമാനം കുറച്ച് 9.1 ശതമാനമാക്കി
