എസ്ബിടികള് ഒന്നാകെ എസ്ബിഐയില്‍ ലയിപ്പിച്ചശേഷം പിഴകളുടെ പെരുമഴയെയാണ് എസ്ബിഐ ഇടപാടുകാര്‍ക്ക് നേരിടേണ്ടിരിക്കുന്നത്. തൊട്ടതിനും പിടിച്ചതിനും അമിത തുകയും പിഴയും ഈടാക്കുകയാണ് ബാങ്ക്. അങ്ങനെപോയാല് എസ്ബിഐയുടെ കടത്തിണ്ണയില്‍ വെറുതെയൊന്ന് കയറി നിന്നാല്‍ പോലും സര്‍വ്വീസ് ചാര്ജീടാക്കുമെന്നാണ് ട്രോളന്മാര് പറയുന്നത്. എസ്ബിഐ നടത്തുന്ന പകല്ക്കൊളളയ്ക്കിരയായ ഒരു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സര്‍വ്വീസ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതറിഞ്ഞ് അക്കൗണ്ട് റദ്ദ് ചെയ്യാനെത്തിയ ഉപഭോക്താവില്‍ നിന്നും കാന്സലേഷന് ചാര്‍ജ് എന്ന പേരില്‍ എസ്ബിഐ ഈടാക്കിയത് 575 രൂപ. കോതമംഗലം സ്വദേശിയായ ദിനില്‍ പികെ എന്ന യുവാവില്‍ നിന്നാണ് എസ്ബിഐ അക്കൗണ്ടിലുണ്ടായിരുന്ന അവസാനത്തെ പണവും വാങ്ങിയെടുത്തത്. 1020 രൂപയാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. എടിഎം കാര്‍ഡിന്റെ വാര്‍ഷിക ഫീസ് എന്ന പേരില്‍ 115 രൂപയും ദിനിലിന്റെ പക്കല്‍ നിന്നും എസ്ബിഐ കോതമംഗലം ശാഖ ഈടാക്കി.
ബാങ്കുകളുടെ കൊള്ളയില്‍ നിന്ന് രക്ഷപ്പെടാനായി താന്‍ പോസ്റ്റ് ഓഫീസ് ബാങ്കിലേക്ക് മാറുകയാണെന്ന് ദിനില്‍ പറഞ്ഞു. ബാങ്കിനെക്കാള്‍ ഭേദമാണ് കൊള്ളക്കാര്‍. ഇതിന് ഒത്താശ ചെയ്യുന്ന കേന്ദ്രമന്ത്രിമാരെ സ്്തുതിക്കണം. അക്കൗണ്ട് കാന്‍സല്‍ ചെയ്യാനെത്തിയ എന്റെ അവസാനത്തെ ചില്ലിക്കാശും തട്ടിയെടുത്ത ശേഷമാണ് വിട്ടയച്ചത്. ഇത്തരം തട്ടിപ്പുകാരില്‍ നിന്ന് വിടവാങ്ങി തപാല്‍ ബാങ്കിലേക്ക് പോകുവിന്‍ എന്നുപദേശിച്ചുകൊണ്ടാണ് ദിനില്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ദിനിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.