കൊച്ചി: എസ്ബിഐ ജനറൻ ഇൻഷ്വറൻസിന് കേരളത്തിലെ പ്രളയത്തിനു ശേഷം ലഭിച്ചത് 1500 ക്ലെയിം അപേക്ഷകൾ. ഇടുക്കി, വയനാട്, ആലപ്പുഴ, എറണാകുളം, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നാണ് ക്ലെയിം അപേക്ഷകൾ എത്തിയത്.
ദുരിതബാധിതരോടൊപ്പം നിന്നാണ് പോളിസിയുടമകളുടെ നഷ്ടങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നതെന്ന് എസ്ബിഐ ജനറൽ ഇൻഷ്വറൻസ് എംഡിയും സിഇഒയുമായ പുഷാൻ മഹാപാത്ര പറഞ്ഞു. ഏറ്റവും ലഘുവായ നടപടിക്രമങ്ങളിലൂടെ എത്രയും പെട്ടെന്ന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെന്പാടുമായി ക്ലെയിം സെറ്റിൽമെന്റ് ഡെസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. വാണിജ്യ, പ്രോപ്പർട്ടി ക്ലെയിമുകൾ പരിഹരിക്കാൻ സീനിയർ ക്ലെയിം മാനേജർമാരെ ഉൾക്കൊള്ളിച്ചുള്ള പ്രത്യേക ശാഖയും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. 10 ലക്ഷം രൂപ വരെയുള്ള അപേക്ഷകളിൽ ഉടനടി തീരുമാനമെടുക്കാനും ഈ ശാഖയ്ക്കു സാധിക്കും.
ബിഎസ്എൻഎൽ വരിക്കാർക്ക് 1800 22 1111 എന്ന നമ്പറിലും മറ്റു കമ്പനികളുടെ വരിക്കാർക്ക് 1800 102 1111 എന്ന നമ്പറിലും ക്ലെയിം ആവശ്യങ്ങൾക്ക് ബന്ധപ്പെടാം.