തിരുവനന്തപുരം: സംസ്ഥാനം പ്രളയദുരന്തം നേരിടുന്ന സാഹചര്യത്തിൽ പണമിടപാടുകൾക്കും വായ്പകൾക്കും എസ്ബിഐ ഇളവുകൾ പ്രഖ്യാപിച്ചു. ദുരിത ബാധിതരായവരിൽ നിന്നും മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ പിഴ ഈടാക്കില്ല. ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക്, എടിഎം കാർഡ്, ചെക്ക് ബുക്ക് എന്നിവയ്ക്കുള്ള ചാർജും ഒഴിവാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപ എസ്ബിഐ സംഭാവന ചെയ്തു. ജീവനക്കാരിൽനിന്നു 2.7 ലക്ഷം രൂപ സംഭാവന ശേഖരിക്കുന്നുണ്ട്. ഈ നേരുന്ന എസ്ബിഐയുടെ വകയായി സമാനമായ തുകയും ചേർത്ത് ദുരിതാശ്വാസ നിധിയിലേക്കു കൈമാറും.