മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചു. 30 ലക്ഷം വരെയുളള വായ്പക്ക് 0.25 ശതമാനമാണ് പലിശ കുറച്ചത്. 8.35 ശതമാനമാണ് പുതിയ പലിശ നിരക്ക്.
30 ലക്ഷത്തിന് മുകളിലുളള വായ്പകള്‍ക്ക് 0.1 ശതമാനം പലിശ കുറയും. ഇതോടെ പ്രതിമാസ തിരിച്ചടവില്‍ 530 രൂപ വരെ കുറവുണ്ടാകുമെന്നാണ്റിപ്പോർട്ട്. പുതിയ നിരക്ക് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ഇതോടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ ഭവനവായ്പ നിരക്ക് എസ്ബിഐയുടേതാകും. പ്രധാനമന്ത്രി പ്രഖ്യാപിച്ച 2022ല്‍ എല്ലാവര്ക്കും ഭവനം എന്ന പദ്ധതി സാക്ഷാത്കരിക്കാനാണ് നിരക്ക് കുറച്ചതെന്ന് എസ്ബിഐ അധികൃതർ അറിയിച്ചു.