മുംബൈ: മികച്ച പലിശ വാഗ്ദാനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അവതരിപ്പിച്ച പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതിയായ എസ്ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമിൽ അംഗമാകാനുള്ള തീയതി വീണ്ടും നീട്ടിയതായി അറിയിപ്പ്.
പദ്ധതിയിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി 2024 മാർച്ച് 31 വരെയാണ് നീട്ടിയത്. ഇക്കാര്യം എസ്ബിഐയുടെ വെബ്സൈറ്റിലും പങ്കുവച്ചിട്ടുണ്ട്.
നിക്ഷേപകർക്ക് മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. പൊതുജനങ്ങൾക്ക് 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും പലിശ ഈ നിക്ഷേപത്തിലൂടെ ലഭ്യമാകും. ഈ വർഷം ഡിസംബർ വരെയായിരുന്നു പദ്ധതിയിൽ നിക്ഷേപം നടത്താനുള്ള പരിധിയായി ആദ്യം നിശ്ചയിച്ചിരുന്നത്. രണ്ട് കോടി രൂപ വരെയാണു നിക്ഷേപിക്കാനാവുക.