മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടക്കം പ്രമുഖ ബാങ്കുകൾ സ്ഥിരനിക്ഷേപ പലിശ കുറച്ചു. എസ്ബിഐ ഒഴിച്ചുള്ള ബാങ്കുകൾ ചില കാലാവധികളിലേതിനു പലിശ കൂട്ടുകയും ചെയ്തു.
രണ്ടുവർഷത്തിനു മുകളിൽ മൂന്നുവർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ എസ്ബിഐ 6.75 ശതമാനത്തിൽനിന്ന് 6.25 ശതമാനമായി കുറച്ചു. മൂന്നുമുതൽ പത്തുവരെ വർഷത്തേക്കുള്ളതിന് 6.5 ശതമാനത്തിൽനിന്ന് 6.25 ശതമാനമാക്കി.
ബാങ്ക് ഓഫ് ബറോഡ ഒരുവർഷം മുതൽ രണ്ടുവർഷം വരെയുള്ളവയുടെ പലിശ ഏഴിൽനിന്ന് 6.9 ശതമാനമാക്കി. രണ്ടുവർഷം മുതൽ മൂന്നുവർഷം വരെയുള്ളതിന് 6.85 ശതമാനത്തിൽനിന്ന് 6.9 ശതമാനമായി പലിശ കൂട്ടി. മൂന്നുമുതൽ അഞ്ചുവരെ വർഷത്തിന് 6.5-ൽ നിന്ന് 6.75 ശതമാനമായി പലിശ കൂട്ടി.