മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്ഥിരനിക്ഷേപ പലിശനിരക്ക് നാമമാത്രമായി കൂട്ടി. 0.05 മുതൽ 0.10 വരെ ശതമാനമാണ് വർധന. ഒരുകോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾ എല്ലാറ്റിനും ഈ വർധനയില്ല. പലിശ വർധിപ്പിച്ച കാലാവധികളും നിരക്കും ചുവടെ. പഴയത് ബ്രാക്കറ്റിൽ.
ഒരുവർഷം മുതൽ രണ്ടുവർഷത്തിനു താഴെ വരെ 6.80 (6.70), രണ്ടുവർഷം മുതൽ മൂന്നുവർഷത്തിനു താഴെവരെ 6.80 (6.75).
സീനിയർ സിറ്റിസൺസിനും ഈ കാലയളവുകളിലെ നിക്ഷേപങ്ങൾക്കു പലിശ കൂട്ടി. രണ്ടുവർഷത്തിനു താഴെ 7.30 (7.20), മൂന്നുവർഷത്തിനു താഴെ 7.30 (7.25) ആണ് ലഭിക്കുക.
റിസർവ് ബാങ്ക് അടുത്തയാഴ്ച പലിശനിരക്ക് സംബന്ധിച്ചു തീരുമാനം കൈക്കൊള്ളാനിരിക്കെയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് പലിശ കൂട്ടിയത്.
എസ്ബിഐ ഇടപാടുകാർശ്രദ്ധിക്കേണ്ട തീയതികൾ നവം. 30, ഡിസം. 31
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ അക്കൗണ്ട് ഉടമകൾ നെറ്റ് ബാങ്കിംഗ് ഉടമകൾ നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നുണ്ടെങ്കിൽ നവംബർ 30നകം മൊബൈൽ നന്പർ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാത്തവർക്കു ഡിസംബർ ഒന്നു മുതൽ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിക്കാനാവില്ല.
പുതിയ എടിഎം കാർഡ്
എസ്ബിഐ ഉപയോക്താക്കൾ മാഗ്നറ്റിക് സ്ട്രിപ് ഉള്ള എടിഎം ഡെബിറ്റ് കാർഡുകൾ ഡിസംബർ 31നകം മാറ്റി വാങ്ങണം. സ്ട്രിപ് ഉള്ളവ അതിനു ശേഷം ഉപയോഗിക്കാനാവില്ല. ചിപ്പ് ഘടിപ്പിച്ചതാണു പകരം ലഭിക്കുക.