ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ എടിഎം സേവനത്തിന്റെയും, മൊബൈൽ പേമെന്റ് ആപ്പായ എസ്ബിഐ മൊബൈൽ ബഡിയുടെയും സർവീസ് ചാർജുകൾ പുതുക്കി. പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.
ഐഎംപിഎസ് ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യാൻ
ഒരു ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യുന്നതിന് അഞ്ചു രൂപയും സർവീസ് ടാക്സും, ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ 15 രൂപയും ടാക്സും, രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ 25 രൂപയും ടാക്സും.
കേടുവന്നതോ, പഴയതോ ആയ നോട്ട് മാറിയെടുക്കാൻ
20 നോട്ടോ, മൂല്യം 5000 രൂപയിൽ കുറവോ ആണെങ്കിൽ ചാർജ് ഇല്ല.
20 എണ്ണത്തിൽ കൂടുതലും മൂല്യം 5000 രൂപയിൽ അധികവുമായാൽ ഒാരോ നോട്ടിനും രണ്ട് രൂപയും നികുതിയും. 5000 രൂപയിൽ അധികമായാൽ ഒരു നോട്ടിനു രണ്ടു രൂപ അല്ലെങ്കിൽ 1000 രൂപയ്ക്ക് അഞ്ച് രൂപ.
ജൻധൻ അക്കൗണ്ടുകൾ
ജൻധൻ അക്കൗണ്ട് ഉടമകൾക്ക് ചെക്ക് ബുക്ക് നല്കില്ല.
റുപേ, ക്ലാസിക് എടിഎം കാർഡുകൾ സൗജന്യമായി നല്കും.
എടിഎമ്മിൽനിന്നു മാസത്തിൽ നാല് തവണയേ പണം പിൻവലിക്കാവൂ.
സ്റ്റേറ്റ് ബാങ്ക് ബഡി
വാലറ്റ് ഉപയോഗിച്ച് എടിഎമ്മിൽനിന്നു പണം പിൻവലിക്കലിന് ഒാരോ ഇടപാടിനും 25 രൂപ വീതം സേവന നിരക്ക് ഈടാക്കും. വാലറ്റിലേക്കു ബിസിനസ് കറസ്പോണ്ടന്റ് വഴി ഒരു ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ തുകയുടെ 0.25 ശതമാനം ചാർജും (കുറഞ്ഞത് രണ്ട് രൂപ കൂടിയത് എട്ട് രൂപ) സർവീസ് ടാക്സും ഈടാക്കും. ബിസിനസ് കറസ്പോണ്ടന്റിനെ ഉപയോഗിച്ചുള്ള പിൻവലിക്കൽ 2000 രൂപ വരെ 2.50 ശതമാനം നികുതിയും (കുറഞ്ഞത് ആറ് രൂപ) സർവീസ് ടാക്സും.