തിരുവനന്തപുരം: കാട്ടാക്കടയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആനകോട് വീരണകാവ് കോണിനടയിൽ ഷിബു നിവാസിൽ എസ്. ഷിബു(44) ആണ് മരിച്ചത്.
കുണ്ടമൺകടവ് പുതിയ പാലത്തിൽ വച്ചാണ് സംഭവം.രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്. വിമാനത്താവളത്തിലെ ജീവനക്കാരനായിരുന്ന ഷിബു ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ രാജി. മക്കൾ കാർത്തികേയൻ, കാഞ്ചന.
ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ രാജി. മക്കൾ കാർത്തികേയൻ, കാഞ്ചന.