പാലാ: പട്ടികജാതി ഫണ്ട് 500 കോടി വെട്ടിക്കുറച്ച കേരള സർക്കാർ നടപടി പട്ടികജാതി വിഭാഗങ്ങളോടുള്ള അവഗണനയാണെന്ന് ഡോ. കല്ലറ പ്രശാന്ത്.
അഖില കേരള ചേരമർ ഹിന്ദു മഹാസഭ മീനച്ചിൽ താലൂക്ക് യൂണിയന്റെ കീഴിലുള്ള എലിക്കുളം 1274 നമ്പർ ശാഖയുടെ വിശേഷാൽ പൊതുയോഗവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡണ്ട് റെജി ചെറുമറ്റത്തിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി.ജി. അശോക് കുമാർ, മീനച്ചൽ യൂണിയൻ പ്രസിഡണ്ട് കെ.എസ്.തങ്കൻ, യൂണിയൻ സെക്രട്ടറി മനോജ് വലവൂർ, ശാഖാ സെക്രട്ടറി ജയപ്രകാശ് ഇടത്തും പറമ്പിൽ, അഭിലാഷ് നെടുതകിടിയിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.