തിരുവനന്തപുരം: പട്ടികജാതി- വർഗ സംവരണം പത്തു വർഷത്തേക്കുകൂടി ദീർഘിപ്പിക്കുന്നതിനുള്ള പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു. പുതിയ കാലത്തും സമൂഹത്തിൽ ഇപ്പോഴും ജാതിവിവേചനം ശക്തമായി നിൽക്കുന്നതായി മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു.
പ്രമേയത്തെ ഭരണ-പ്രതിപക്ഷം ഒരുപോലെ അനുകൂലിച്ചു. ഭരണഘടനയുടെ 368-ാം അനുച്ഛേദ പ്രകാരമാണ് പ്രമേയം അവതരിപ്പിച്ചത്.ആഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയും നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. ആംഗ്ലോ ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള കടന്നാക്രമണമാണ് കേന്ദ്രസർക്കാർ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ത്യൻ സാമൂഹത്തിൽ വലിയതോതിൽ സംഭാവന ചെയ്ത സമൂഹമാണ് ആഗ്ലോ ഇന്ത്യൻ വിഭാഗം. പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചാണ് ആഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം ബിജെപി സർക്കാർ അവസാനിപ്പിച്ചത്. ലക്ഷക്കണക്കിന് ആഗ്ലോ ഇന്ത്യക്കാർ രാജ്യത്തുണ്ടെന്നിരിക്കെ തെറ്റായ കണക്കാണ് ബിജെപി സർക്കാർ അവതരിപ്പിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.