ജവാനും എംസിയും കിട്ടാക്കനി ! പകരം വരുന്നത് വടക്കേ ഇന്ത്യയില് നിന്നുള്ള ‘കാട്ടു ബ്രാന്ഡുകള്’; പേരുകള് പോലും കേട്ടിട്ടില്ലെന്ന് മദ്യപര്…
സംസ്ഥാനത്തെ മദ്യശാലകളില് എംസിയും ജവാനുമുള്പ്പെടെയുള്ള ജനപ്രിയ ബ്രാന്ഡുകള്ക്ക് ക്ഷാമമെന്ന് ആരോപണം.
കോവിഡ് നിയന്ത്രണങ്ങള് നീക്കി മദ്യശാലകള് പഴയതുപോലെ തുറന്നു പ്രവര്ത്തിക്കാന് ആരംഭിച്ചതിന് പിന്നാലെയാണ് ഗുരുതര ആരോപണം ഉയരുന്നത്.
ഇടത്തരം റമ്മും ബ്രാണ്ടിയും കിട്ടാക്കനിയാണ്. ജവാനും എംസിയും ഒസിയും അടക്കമുള്ള ബ്രാന്ഡുകള്ക്ക് പകരമായി നല്കുന്നതാവട്ടെ വടക്കേ ഇന്ത്യയില് നിന്നെത്തിക്കുന്ന മദ്യമാണ്.
കേട്ടുകേള്വി പോലുമില്ലാത്ത ഇത്തരം ബ്രാന്ഡുകള്ക്ക് യാതൊരു നിലവാരമില്ലെന്നും ഉപഭോക്താക്കള് പരാതിപ്പെടുന്നു.
510 മുതല് 600 രൂപ വരെയുള്ള ലോക്കല് ബ്രാന്ഡുകള് കിട്ടാനില്ലെന്നതാണ് അവസ്ഥ.
കോവിഡ് നിയന്ത്രണം പരിഗണിച്ച് ഓര്ഡറുകളില് വന്ന കുറവും വര്ഷാവസാനമായതിനാല് സ്റ്റോക്ക് എടുക്കുന്നത് കുറച്ചതുമാണ് ലോക്കല് ബ്രാന്ഡുകളെ കിട്ടാക്കനിയാക്കിയതെന്നാണ് ആരോപണം.