ലക്നൗ: ഉത്തർപ്രദേശിൽ ക്ഷേത്രത്തിൽ അലങ്കരിച്ച ബലൂണ്‍ പൊട്ടിച്ച ദളിത് ബാലനെ അഞ്ച് കൗമാരക്കാർ ചേർന്ന് അടിച്ചുകൊന്നു. അലിഗഡിലെ നദ്രോയിലായിരുന്നു സംഭവം. പന്ത്രണ്ടുവയസുകാരനായ ബാലനാണ് കൊല്ലപ്പെട്ടത്. ജ·ാഷ്ടമി ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു ക്ഷേത്രം അലങ്കരിച്ചിരുന്നത്.
കുട്ടിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്താണ് മർദന വിവരം പുറത്തറിയിച്ചത്. ബലൂണിൽ തൊട്ടയുടനെ പൊട്ടിപ്പോയതായി സുഹൃത്ത് പറയുന്നു. ഇതോടെ ക്ഷേത്രത്തിൽനിന്നും കൗമാരക്കാരായ അഞ്ചു പേർ ഇറങ്ങിവന്ന് ബാലനെ മർദിച്ചു. ഈ സമയം സുഹൃത്ത് ഓടിപ്പോയി ബാലന്റെ അമ്മയെ വിവരം അറിയിച്ചു.
ഇവർ ക്ഷേത്രത്തിൽ എത്തിയപ്പോൾ മർദനമേറ്റ് അവശനിലയിലായിരുന്നു ബാലൻ. ഉടൻ തന്നെ അമ്മ ബാലനെ അടുത്തുള്ള ക്ലിനിക്കിലും ഇവിടെനിന്ന് ജില്ലാ ആശുപത്രിയിലും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.