മുംബൈ: പന്ത്രണ്ടാമത് ഏകദിന ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ എത്തുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഇന്ത്യക്കൊപ്പം ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവയും സെമിയിലെത്തും. സെമിയിലെ നാലാമത് ടീമാകാൻ പാക്കിസ്ഥാനും ന്യൂസിലൻഡും തമ്മിൽ ശക്തമായ പോരാട്ടം നടക്കുമെന്നും സച്ചിൻ പറഞ്ഞു.
ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവയ്ക്ക് സച്ചിൻ സാധ്യത കൽപ്പിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവർ വിലക്കിനുശേഷം തിരിച്ചെത്തിയത് ഓസ്ട്രേലിയൻ ടീമിന് ഉത്തേജകദായകമാണെന്നും സച്ചിൻ പറഞ്ഞു. എം.എസ്. ധോണി ഫാക്ടറാണ് ഇന്ത്യയുടെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.