ചുവന്ന തേളുകളുടെ വിഷത്തിന് ദോഷത്തെപ്പോലെ തന്നെ കുറേ നല്ല ഗുണങ്ങളുമുണ്ട്. കാൻസർ, മലേറിയ, വിവിധ ചർമ്മരോഗങ്ങൾ എന്നിവയ്ക്കെതിരായ മരുന്നുകൾ നിർമിക്കാൻ ഇവയുടെ വിഷം ഉപയോഗിക്കുന്നുണ്ട്.
പേരിൽ ചുവപ്പ്
പേരിൽ ചുവപ്പ് നിറമുണ്ടെങ്കിലും ഇവ ശരിക്കും ചുവപ്പ് നിറമല്ല. ചുവപ്പ് കലർന്ന തവിട്ട് അല്ലെങ്കിൽ ചുവപ്പ് കലർന്ന ഓറഞ്ച് എന്നിങ്ങനെയാണ് കളറുകൾ. ഇവ ഒരിക്കലും മനുഷ്യരെ വേട്ടയാടാറില്ല.
മറിച്ച് പ്രതിരോധത്തിന്റെ ഭാഗമായാണ് ഇവ കടിക്കുന്നത്. ഇവ കടിച്ചാൽ ആശുപത്രിയിലെത്തിച്ചില്ലെങ്കിൽ കുട്ടികളൊക്കെ മരിക്കാറുണ്ട്.
മാംസഭോജി
ഈ തേൾ ഒരു മാംസഭോജിയാണ്. പല്ലി, എലി തുടങ്ങിയവയെല്ലാം ഇവ ആഹാരമാക്കാറുണ്ട്. രാത്രിയിലാണ് ഭക്ഷണം തേടി ഇറങ്ങാറ്.
ഒരു വയസ് പ്രായമെത്തിയാൽ ഇവയ്ക്ക് പ്രത്യുല്പാദനശേഷി കൈവരും.
ലൈംഗിക പ്രക്രിയയിലൂടെയാണ് സന്താനോല്പാദനം. കുഞ്ഞുങ്ങളെ സ്കോർപ്ലിംഗ്സ് എന്ന് വിളിക്കുന്നു. വെളുത്ത നിറമുള്ളവരാണ് അവർ. കുത്താൻ കഴിയില്ല. അമ്മയോടൊപ്പമാണ് ഇവ താമസിക്കാറ്.
വളർത്താറുണ്ട്
വിഷമുണ്ടായിട്ടും ചുവന്ന തേളുകളെ ചില മനുഷ്യർ വളർത്താറുണ്ടെന്നതാണ് ഏറെ രസകരം. കൂടുതലും മെഡിക്കൽ ഗവേഷണത്തിനായിട്ടാണ് ഇവയെ ബന്ദികളാക്കി വളർത്തുന്നത്.
ഇന്ത്യയിലും നേപ്പാളിലും ഇന്ത്യൻ ചുവന്ന തേളിന്റെ കുത്ത് ഏൽക്കുന്നത് പതിവാണ്. തേളുകൾ ആക്രമണകാരികൾ അല്ലെങ്കിലും പ്രതിരോധത്തിന്റെ ഭാഗമായി കാലെടുത്തുവയ്ക്കുമ്പോഴോ ഭീഷണിപ്പെടുത്തുമ്പോഴോ അവ കുത്തും.
(തുടരും)