വേനൽ പ്രതിരോധിക്കാൻ സ്കൂളുകൾക്കു നിർദേശംസൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ സ്കൂൾ അസംബ്ലികൾ ഒഴിവാക്കുകയോ സമയദൈർഘ്യം പരമാവധി ചുരുക്കുകയോ ചെയ്യുക. ഉഷ്ണതരംഗ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു കഴിഞ്ഞാൽ അസംബ്ലി നിർബന്ധമായി ഒഴിവാക്കുക.
സ്കൂളിലെ പിടി പിരിയഡുകൾ നിയന്ത്രിക്കുക. വിദ്യാർത്ഥികളെ തുറസായ മൈതാനങ്ങളിൽ വിടാതിരിക്കുക.
സ്കൂളിലെ കായിക – കലാ പരിപാടികൾക്കു നിയന്ത്രണം ഏർപ്പെടുത്തുക. സൂര്യാഘാതമേൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചെന്നു പ്രധാന അധ്യാപകർ ഉറപ്പുവരുത്തണം.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുക. വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒആർഎസ്, എമർജൻസി മെഡിസിൻ എന്നിവ ലഭ്യമാക്കുക.
സൂര്യാഘാതമേറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയെ സംബന്ധിച്ച് അധ്യാപകരെയും ജീവനക്കാരെയും ബോധവത്കരിക്കുക, ആവശ്യമായ പരിശീലനം നൽകുക.
ക്ലാസ് മുറികളിൽ വായുസഞ്ചാരം സാധ്യമാക്കുക. തുറസായ സ്ഥലങ്ങളിലേക്കു ക്ലാസുകൾ മാറ്റുന്നത് ഒഴിവാക്കുക.
വിദ്യാർത്ഥികൾക്കു യൂണിഫോമുകളിൽ ഷൂസ്, സോക്സ് തുടങ്ങിയവയിൽ ഇളവ് നൽകുക.
പരീക്ഷാഹാളുകളിൽ കുടിവെള്ള ലഭ്യതയും വായുസഞ്ചാരവും ഉറപ്പു വരുത്തുക.
വേനൽ രൂക്ഷമാകുന്ന ഘട്ടത്തിൽ അവധിക്കാല ക്ലാസുകൾക്കു കർശനമായ നിയന്ത്രണമേർപ്പെടുത്തും.