ജോണി ചിറ്റിലപ്പിള്ളി
വടക്കാഞ്ചേരി: പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ സ്കൂൾ വിപണി സജീവമായി.
വർണക്കുടകളും, ബാഗുകളും വലിയ മാറ്റങ്ങളില്ലാതെ വിപണിയിൽ ഇത്തവണയുമെത്തുന്പോൾ വിലയിൽ വലിയ മാറ്റങ്ങളുണ്ട്. ഇതിനു പ്രധാന കാരണം ജിഎസ്ടി നിലവിൽ വന്നത് തന്നെ.
ചരക്ക് സേവന നികുതി യാഥാഥ്യമായതിനു ശേഷമുള്ള ആദ്യ അധ്യായന വർഷം കൂടിയാണു വന്നെത്തുന്നത്. ബാഗുകളുടെ വില കുതിച്ചുയർന്നിട്ടുണ്ടെങ്കിലും കന്പനികൾ ഓഫർ നൽകുന്നതിനാൽ വിലക്കയറ്റം വലിയതോതിൽ ജനങ്ങൾക്കു ബാധിക്കുന്നില്ലെന്നാണു വ്യാപാരികളുടെ നിലപാട്.
ആദ്യമൊക്കെ ബിസിനസിൽ മാന്ദ്യമനുഭവപ്പെട്ട വിപണിയിൽ ഇപ്പോൾ കച്ചവടം ഉഷറായി നടക്കുന്നുണ്ടെന്നാണ് കച്ചവടക്കാരുടെ പക്ഷം. അണ് എയ്ഡഡ് സ്ഥാപനങ്ങൾ പുസ്തകങ്ങളും, യൂണിഫോമുകളും മറ്റു സാധന സാമഗ്രികളും നേരിട്ട് സ്കൂളുകളിൽ വില്പനനടത്തുന്നതിനാലും, സംസ്ഥാന സർക്കാർ കൈത്തറി യൂണിഫോമുകൾ സൗജന്യമായി വിതരണം ചെയ്യുന്നതിനാലും കച്ചവടത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതായും വ്യാപാരികൾ പറയുന്നു.