സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ ഉച്ചയ്ക്കു കഴിക്കുന്ന ഭക്ഷണം ശൗചാലയത്തിനു തൊട്ടടുത്തു പാകം ചെയ്യുന്നത്, പാകം ചെയ്യുന്നതിനുള്ള പാത്രങ്ങള്‍ സൂക്ഷിക്കുന്നത് വൃത്തിഹീനമായി സൂക്ഷിക്കുന്ന ശൗചാലയത്തിനുള്ളില്‍.
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ദാമോ എന്ന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുള്ളത്. ശൗചാലയത്തിനു പുറത്ത് ഭക്ഷണം പാകം ചെയ്യുന്നതിന്റെ ചിത്രങ്ങളാണു പുറത്തുവന്നിട്ടുള്ളത്. പാത്രങ്ങള്‍ ശൗചാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നതും കാണാന്‍ കഴിയും.
അതേസമയം, സ്‌കൂളിന് ആവശ്യത്തിനു സ്ഥലമില്ലാത്തതാണു പ്രശ്‌നത്തിനു കാരണമെന്നും ഭക്ഷണം പാകം ചെയ്യേണ്ട ഉത്തരവാദിത്തമുള്ള സ്വയംസഹായ സംഘത്തിനാണ് ഭക്ഷണം വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മധ്യപ്രദേശ് ഗ്രാമവികസന മന്ത്രി ഗോപാല്‍ ഭാര്‍ഗവ് അറിയിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.