കോട്ടയം: സ്കൂള്‍ ബസിന്റെ ടയര്‍ മണ്ണില്‍ പുതഞ്ഞു ബസ് ചെരിഞ്ഞു. ഒഴിവായത് വന്‍ അപകടം. ഇന്നു രാവിലെ ചുങ്കം- പനയക്കഴുപ്പ് റോഡില്‍ മുണ്ടാര്‍ തോടിനു സമീപം വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെയാണ് വാട്ടര്‍ അതോറിട്ടി അറ്റകുറ്റപ്പണികള്‍ക്കുശേഷം മണ്ണിട്ടു മൂടിയ ഉറപ്പില്ലാത്ത ഭാഗത്ത് ബസിന്റെ ടയര്‍ പുതഞ്ഞു പോയത്.
ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള സ്വാമി വിവേകാനന്ദ പബ്ലിക് സ്കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. ശക്തമായ മഴയിൽ മണ്ണ് കുതിര്‍ന്നു കിടക്കുകയായിരുന്നു.
തോട്ടിലേക്കു ബസ് ചെരിഞ്ഞതോടെ നാട്ടുകാര്‍ ഓടിയെത്തി ബസിലുണ്ടായിരുന്ന കുട്ടികളെ ബസില്‍ നിന്നും ഇറക്കി.