മങ്കട: എം.എൽ.എ.ഫണ്ടിൽ നിന്ന് ബസുകൾ വിതരണം ചെയ്തു. മങ്കട മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ മാർക്കബിൾ മങ്കടയുടെഭാഗമായാണ് മണ്ഡലത്തിലെ എട്ട് സർക്കാർ സ്കൂളുകൾക്ക് ബസുകൾഅനുവദിച്ചത്. ടി.എ അഹമ്മദ് കബീർ എം.എൽ.എയുടെ 2015-16 സാന്പത്തിക വർഷത്തെആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുകയാണ് ഇതിനായി ഉപയോഗിച്ചത്.
ജി.യു.പി.എസ് പനങ്ങാങ്ങര, ജി.യു.പി.എസ് മങ്കട പള്ളിപ്പുറം,ജി.എച്ച്.എസ് ചേരിയം, ജി.എച്ച്.എസ്.എസ് മങ്കട, ജി.എച്ച്.എസ്.എസ്മക്കരപ്പറന്പ്, ജി.എച്ച്.എസ്. കടുങ്ങപുരം, ജി.എച്ച്.എസ് മങ്കട പള്ളിപ്പുറം,ജി.എച്ച്.എസ് പാങ്ങ് എന്നീ സ്കൂളുകൾക്കാണ് ബസുകൾ വിതരണം ചെയ്തത്.
കൂട്ടിലങ്ങാടിയിൽനിന്നും രാവിലെ ഒന്പതിന് വാഹനങ്ങൾ ഘോഷയാത്രയായി വള്ളിക്കാപറ്റ, മങ്കട, തിരൂർക്കാട്, അങ്ങാടിപ്പുറം, കൊളത്തൂർ, പടപ്പറന്പ്, കടുങ്ങപുരം, 38 രാമപുരം വഴി ഘോഷയാത്രയായി സ്കൂളിലെത്തിയപ്പേങറ്റ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ചേർന്ന് വർണ്ണാഭമായ സ്വീകരണമൊരുക്കി. പി.കെ കുഞ്ഞാലിക്കുട്ടി ബസുകളുടെ വിതരണോദ്ഘാടനവും താക്കോൽദാനവും നിർവ്വഹിച്ചു.
ടി.എ അഹമ്മദ് കബീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.സഈദ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഉമർ അറക്കൽ, ജില്ലാ പഞ്ചായത്ത് മെന്പർ എം.ടി സലീന ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഹബീബ കരുവള്ളി, യൂസുഫ് മുല്ലപ്പള്ളി, പി.കെ ജയറാം, ബ്ലോക്ക് മെന്പർ വെങ്കിട്ട ബഷീർ, വാർഡ് മെന്പർ പി.ജി രമ്യ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ അഷ്കറലി , ഹെഡ്മാസ്റ്റർ ടി.മുഹമ്മദ്, പ്രിൻസിപ്പൽ എം.പി കരീം, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ സമീറ.കെ.വി, ഡിഡിഇ ട്രയിനി ഇബ്രാഹിം, ബിപിഒ ഹരിദാസൻ, ഡയറ്റ് ഫാക്കൽറ്റി ഇ.കെ നിഷ, പി.കെ കുഞ്ഞുമോൻ, എം അബ്ദുള്ള മാസ്റ്റർ, ടി.എ കരീം, വിമൻസൂർ, എം അബ്ദുള്ള, രാമചന്ദ്രൻ, കബീർ, എൻ തുടങ്ങിയവർ സംസാരിച്ചുമങ്കട.എ.ഇ.ഒ കെ.എസ് ഷാജൻ സ്വാഗതവും മക്കരപ്പറന്പ് ഗവ ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് കെ.പി മുഹമ്മദലി നന്ദിയും പറഞ്ഞു