അത്താണി: പുതിയ അധ്യായന വർഷത്തിന് മുന്നോടിയായി സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി. തൃശൂർതാലൂക്കിൽ പെട്ട സ്കൂളുകളിലെ 100 സ്കൂൾ വാഹനങ്ങളുടെ കാര്യക്ഷമത പരിശോധനയാണ് നടന്നത്. 17 വാഹനങ്ങൾ പോരായ്മകൾ ചൂണ്ടി കാട്ടി ഫിറ്റനസ് സർട്ടിഫിക്കറ്റ് നിരസിച്ചു.
മോട്ടോർ വാഹന വകുപ്പിന്റെ മേൽനോട്ടത്തിലാണ് അത്താണിയിലെ ഗ്രൗണ്ടിൽ വാഹനങ്ങൾക്ക് ഫിറ്റ്നസ് പരിശോധന നടത്തിയത്.ജിപിഎസ് സംവിധാനം, സ്പീഡ് ഗവർണറുടെ കാര്യക്ഷമത, സീറ്റുകളുടെ എണ്ണം, ആവശ്യമായ ഫോണ് നന്പറുകൾ, പ്രാഥമിക ചികിത്സ സൗകര്യങ്ങളുള്ള ഫസ്റ്റ് എയ്ഡ് ബോക്സ് സംവിധാനം, ടയറുകളുടെ തേയ്മാനം തുടങ്ങി വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും ഫിറ്റ്നസ് പരിശോധനയുടെ ഭാഗമായി വിശദമായി പരിശോധിച്ചു.
കാര്യക്ഷമതയുള്ള വാഹനങ്ങൾക്ക് സ്റ്റിക്കർ പതിച്ചു നൽകി. സി.വിനോദ് വർഗിസിന്റെ നേത്യത്വത്തിൽ ജോർജ് കൂള ,സുധിർ, ഷീബ, അഭിറാം, സുധിർ എന്നിവരുടെ നേതൃത്വത്തിലാണ് ഫിറ്റനസ് പരിശോധന നടത്തിയത്.
ചു