തിരുവനന്തപുരം:അധ്യാപക സംഘടനകളുടെ എതിർപ്പിനെ അവഗണിച്ച് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ അധ്യയന വര്‍ഷം 220 പ്രവൃത്തി ദിനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിദ്യാഭ്യാസ കലണ്ടര്‍ പുറത്തിറങ്ങി.
കലണ്ടര്‍ പ്രകാരം 25 ശനിയാഴ്ച്ചകളും അധ്യയനദിവസമായി മാറും. അധ്യയന വര്‍ഷം 220 അധ്യയനദിനങ്ങള്‍ വേണമെന്ന കെഇആര്‍ വ്യവസ്ഥ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചിരുന്നു.
ഇതേ തുടര്‍ന്ന് കൃത്യമായ അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കാന്‍ കോടതി വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്കി. തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്ത് കോടതി നിര്‍ദേശം നടപ്പാക്കേണ്ടിവരുമെന്ന് വ്യക്തമാക്കിയിരുന്നു.
കോടതി ഉത്തരവിനെതിരേ അപ്പീല്‍ പോകണമെന്ന ആവശ്യമായിരുന്നു അധ്യാപക സംഘടനകള്‍ മുന്നോട്ടുവച്ചത്. ഇപ്പോള്‍ നടപ്പാക്കിയ 220 പ്രവൃത്തി ദിനമെന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഭരണ പ്രതിപക്ഷ അധ്യാപക സംഘടനകള്‍.