വിദ്യാര്‍ഥികളുടെ വേനലവധി ആഘോഷം അതിരുവിട്ടു; പോലീസിന്‍റെ തലയില്‍ ഓംപ്ലെയിറ്റ് അടിച്ച് വിദ്യാര്‍ഥികള്‍ (വീഡിയോ)

വേനലവധിക്കായി സ്‌കൂള്‍ അടച്ചാല്‍ കുട്ടികള്‍ നേരെ വീട്ടിലോട്ട് ഓടുന്നതാണ് സാധാരണയായി നാം കാണുന്നത്. എന്നാല്‍ യുകെയിലെ മാഞ്ചസ്റ്ററില്‍ സംഭവിച്ചത് മറ്റൊന്ന്. 

സ്‌കൂള്‍ അടയ്ക്കുന്ന ദിനമായ ഇന്നലെ നഗരത്തിലുള്ള ഒരു ഫുഡ് കോര്‍ട്ടില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിയ്ക്കാന്‍ എത്തി.

അവസാന ദിനമായതിനാല്‍ അവര്‍ കൂടുതല്‍ നേരം അവിടെ ചിലവഴിച്ചു. എന്നാല്‍ ഭക്ഷണം കഴിച്ച് കഴിഞ്ഞെങ്കില്‍ പിരിഞ്ഞു പോകണ മെന്ന് ഫുഡ് കോര്‍ട്ട് അധികൃതര്‍ പറഞ്ഞത് കുട്ടികളെ പ്രകോപിതരാക്കി.

പിന്നീടുണ്ടായ ഉന്തും തള്ളും കൂട്ടത്തല്ലിലെത്തി. സംഭവമറിഞ്ഞ് സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികളും കൂടി എത്തിയ തോടെ കൂട്ടത്തല്ല് നഗരത്തിലേക്കും വ്യാപിച്ചു.

നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ സ്ഥലത്തേക്ക് ഒഴുകിയതോടെ വന്‍ പോലീസ് സന്നാഹം മാഞ്ചസ്റ്റര്‍ സിറ്റി സെന്‍ററിലെത്തി. പോലീസിന്‍റെ ലാത്തി പ്രയോഗത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റാതായതോടെയാണ് വിദ്യാര്‍ത്ഥികള്‍ മുട്ടയും മില്‍ക്ക് ഷെയ്ക്ക് കുപ്പികളും ‘ആയുധ’മാക്കിയത്.

സ്ഥിതി വഷളാകുന്നുവെന്ന് മനസിലാക്കിയതോടെ നഗര ഭരണകൂടം വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞു പോകണമെന്ന് കര്‍ശന ഉത്തരവിറക്കി.

ബ്രിട്ടീഷ് സമയം ഇന്നലെ 2.30ന് ആരംഭിച്ച കൈയാങ്കളി വൈകിട്ടുവരെ നീണ്ടു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിലടക്കം വൈറലായിരുന്നു. 

 

Related posts

Leave a Comment