നാദാപുരം: കല്ലാച്ചി ഗവ. യുപി സ്കൂൾ മുറ്റത്തെ ഉണങ്ങിയ മരം അധ്യായന വർഷം തുടങ്ങിയിട്ടും മുറിച്ചില്ല.സ്കൂൾ നവീകരച്ച് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും സ്കൂൾ മുറ്റത്തെ ഉണങ്ങിയ മരം മുറിച്ച് മാറ്റാൻ അധികൃതർ തയ്യാറായില്ല. പ്രീ പ്രൈമറി മുതൽ ഏഴുവരെയുള്ള നൂറ് കണക്കിന് വിദ്യാർഥികൾ ഈ മരത്തിന് സമീപത്തുകൂടിയാണ് നടക്കുന്നത്.
അധ്യായന വർഷം ആരംഭിക്കുന്നതിന് മുൻപ് എൽഎസ്ജി ഡിപ്പാർട്ട്മെന്റ് എൻജിനീയർ സ്കൂൾ സന്ദർശിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുക്കണമെന്നാണ് ചട്ടം. സ്കൂൾ കെട്ടിടം ക്ലാസ്പ്രവർത്തിക്കാൻ അനുയോജ്യമാണെന്നും പരിസരത്ത് അപകട ഭീഷണി ഉയർത്തുന്ന മരങ്ങളും ഇല്ലെന്നും ഉറപ്പ് വരുത്തിയാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.