സ്കൂ​ളു​ക​ൾ​ക്ക് ഫി​റ്റ്ന​സ്: സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു; ഈ ​അ​ധ്യ​യ​ന​വ​ർ​ഷ​ത്ത­​ക്ക് മാ​ത്ര​മാ​യി താ​ത്കാ​ലി​ക ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നും തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ​ക്കു ഫി​റ്റ്ന​സ് ന​ല്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചു. സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശം ന​ൽ​ക​ണം.

അ​ന​ധി​കൃ​ത ക്ലാ​സ് റൂം ​നി​ർ​മാ​ണം കാ​ര​ണം ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കാ​ത്ത സ്കൂ​ളു​ക​ളി​ൽ 2019 വ​രെ നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ പി​ഴ അ​ട​ച്ച് റ​ഗു​ല​റൈ​സ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

ജീ​വ​നു ഭീ​ഷ​ണി​യ​ല്ലാ​ത്ത, മ​റ്റു കാ​ര​ണ​ങ്ങ​ളാ​ൽ ഫി​റ്റി​ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത സ്കൂ​ളു​ക​ൾ​ക്ക്,അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​നു മു​ന്പാ​യി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച് റ​ഗു​ല​റൈ​സ് ചെ​യ്യേ​ണ്ട​താ​ണ് എ​ന്ന നി​ബ​ന്ധ​ന​യോ​ടെ, ഈ ​അ​ധ്യ​യ​ന​വ​ർ​ഷ​ത്ത­​ക്കു മാ​ത്ര​മാ​യി താ​ത്കാ​ലി​ക ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

നി​ബ​ന്ധ​ന​ക​ൾ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​നു മു​ന്പാ​യി പാ​ലി​ക്കു​ന്ന​താ​ണെ​ന്നു​ള്ള സ​ത്യ​വാ​ങ്മൂ​ലം അ​ത​തു സ്കൂ​ൾ അ​ധി​കൃ​ത​ർ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണെ​ന്നും നി​ർ​ദേ​ശ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment