സ്വന്തംലേഖകൻ
തൃശൂർ: സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ എല്ലാ ഉത്തരവാദിത്വവും തങ്ങളുടേതാണെന്ന സമ്മതപത്രം നൽകണമെന്നുള്ള നിർദേശത്തിനെതിരെ രക്ഷിതാക്കൾ രംഗത്ത്.
സമ്മതപത്രം ഒപ്പിട്ടു നൽകിയാൽ മാത്രമേ കുട്ടികളെ സ്കൂളുകളിലേക്കു വിടാ ൻ പാടുള്ളൂവെന്നാണു നിർദേശം.കോവിഡിന്റെ പശ്ചാത്തലത്തിൽ നവംബർ ഒന്നു മുതൽ സ്കൂൾ തുറക്കുന്പോൾ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സ്കൂളിന്റെ നിർദേശങ്ങൾ അനുസരിച്ച് കുട്ടിയെ സ്കൂളിൽ വിടാ ൻ എനിക്കു സമ്മതമാണെന്നാണ് ഒപ്പിട്ടു വാങ്ങുന്നത്.
സമ്മതപത്രങ്ങൾ രക്ഷിതാവ് ഒപ്പിട്ട് അധ്യാപകർക്കു നൽകണം.ഇത്തരത്തിൽ സമ്മതപത്രം ഒപ്പിട്ടു വാങ്ങി സ്കൂൾ അധികൃതർ കൈയൊഴിയുന്ന രീതിക്കെതിരെയാണു പ്രതിഷേധം ഉയരുന്നത്.
സ്കൂളുകളിൽ കുട്ടികളെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുതന്നെയാണ് ഇരുത്തി പഠിപ്പിക്കുകയും മറ്റു പ്രവർത്തനങ്ങളും ചെയ്യിപ്പിക്കുന്നതെന്ന് എങ്ങനെയാണു തങ്ങൾക്ക് ഉറപ്പു നൽകാൻ കഴിയുകയെന്ന് രക്ഷിതാക്കൾ ചോദിക്കുന്നു.
അധ്യാപകരാണു രക്ഷിതാക്കൾക്ക് സത്യവാങ്ങ്മൂലം ഒപ്പിട്ടു നൽകേണ്ടത്. എന്നാൽ, കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന നിലപാടാണു സ്കൂൾ അധികൃതർ ഇത്തരം സത്യവാങ്ങ്മൂലം എഴുതി വാങ്ങിക്കുന്നതിലൂടെ വ്യക്തമാക്കുന്നത്.
മുപ്പതും നാൽപതും കുട്ടികളുള്ള ക്ലാസുകളിൽ എങ്ങനെയാണു കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വിദ്യാർഥികളെ ഇരുത്തുകയെന്നതു ധാരണയായിട്ടില്ല.
ഷിഫ്റ്റ് സന്പ്രദായം അനുസരിച്ച് കുട്ടികളെ വരുത്തുമെന്നാണു പറയുന്നത്. ഇങ്ങനെ ഷിഫ്റ്റ് സ്ന്പ്രദായം ഉണ്ടായാൽ പോലും ഒരു ദിവസം എല്ലാ കുട്ടികളെയും വരുത്താനാകില്ല.
കൂടാതെ കുട്ടികളെ കൊണ്ടുവരാൻ എങ്ങനെ സംവിധാനമൊരുക്കുമെന്നതിലും വ്യക്തതയില്ലെന്നു രക്ഷിതാക്കൾ വ്യക്തമാക്കി.