രാവിലെയെത്തിയപ്പോൾ സ്കൂളിന്‍റെ ഗേറ്റ് കാണാനില്ല;  സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത്  ഞെട്ടിക്കുന്ന കാഴ്ച

അ​മ്പ​ല​പ്പു​ഴ: സ്കൂ​ളി​ൽനി​ന്ന് ഇ​രു​മ്പുഗേ​റ്റ് ക​വ​ർ​ന്ന ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് കാ​ക്കാ​ഴം പു​തു​വ​ൽ റ​ഷീ​ദ് (48), അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പു​തു​വ​ൽ സാ​ബു (52) എ​ന്നി​വ​രെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​ക്കാ​ഴം ഗ​വൺമെന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പ​തി​നാ​യി​രം രൂ​പ വി​ല വ​രു​ന്ന ഗേ​റ്റ് ദേ​ശീ​യ പാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നീ​ക്കം ചെ​യ്ത് സ്കൂ​ൾ വ​ള​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു.

ഇ​താ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് ക​വ​ർ​ന്ന​ത്. സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും സി​സിടിവി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ൽ പി​ടി​കൂ​ടി​യ​ത്.​ ഇ​രു​വ​രെ​യും കോട തിയിൽ ഹാ ജരാക്കി റി​മാ​ൻഡ് ചെ​യ്തു.

 

Related posts

Leave a Comment