‘എ​നി​ക്ക് അ​ച്ഛ​ൻ ത​ന്ന എ​ല്ലാ പ​ണ​വും ന​മു​ക്ക് വയനാട്ടിലെ കൂ​ട്ടു​കാ​ർ​ക്ക് പോ​യി കൊ​ടു​ക്കാം’: സ​ങ്ക​ട​ത്തി​ന്‍റെ മ​ഷി​യി​ൽ എ​ഴു​തി​യ ഒ​ന്നാം ക്ലാ​സു​കാ​രി​യു​ടെ ഡ​യ​റി കു​റി​പ്പ്

മ​ല​പ്പു​റം: ദു​ര​ന്തം വി​ത​ച്ച മു​ണ്ട​ക്കൈ ചൂ​ര​ൽ​മ​ല സ്കൂ​ളി​ലെ കൊ​ച്ചു കൂ​ട്ടു​കാ​രു​ടെ ക​ണ്ണീ​ർ ക​ഥ വാ​ർ​ത്ത​യി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​മ്പോ​ൾ സ​ങ്ക​ടം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ ക​ര​യു​ക​യാ​ണ് മ​ല​പ്പു​റം കൂ​മ​ണ്ണ ജി​എം​എ​ൽ​പി സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഋ​ഷി​ഖ.

‘ടീ​ച്ച​ർ വ​യ​നാ​ട് ജോ​ലി ചെ​യ്ത​ത​ല്ലേ? എ​നി​ക്ക് അ​ച്ഛ​ൻ ത​ന്ന എ​ല്ലാ പ​ണ​വും ന​മു​ക്ക് അ​വി​ടു​ത്തെ കൂ​ട്ടു​കാ​ർ​ക്ക് പോ​യി കൊ​ടു​ക്കാം’ എ​ന്ന വാ​ക്കാ​ണ് എ​ന്നെ വ​ല്ലാ​തെ സ​ങ്ക​ട​പെ​ടു​ത്തി​യ​ത് എ​ന്ന് ഋ​ഷി​ഖ​യു​ടെ ടീ​ച്ച​ർ പ​റ​ഞ്ഞു.

വി​ഷ​മി​ക്കേ​ണ്ട, നീ ​ഡ​യ​റി രൂ​പ​ത്തി​ൽ എ​ല്ലാം എ​ഴു​ത് എ​ന്ന് ടീ​ച്ച​ര്‍ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഋ​ഷി​ഖ ഡ​യ​റി എ​ഴു​താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

സൈ​ന്യ​വും,ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത് ക​ണ്ട് അ​വ​ർ​ക്ക് എ​ന്തെ​ങ്കി​ലും ദു​രി​തം വ​രു​മോ എ​ന്ന ആ​ശ​ങ്ക​യും ഋ​ഷി​ഖ ഡ​യ​റി​യി​ൽ കു​റി​ച്ചു.

ചൂ​ര​ൽ മ​ല അ​ധ്യാ​പ​ക​ർ ക​ര​യു​ന്ന കാ​ഴ്ച്ച ക​ണ്ട് എ​ന്‍റെ ടീ​ച്ച​റെ കാ​ണ​ണം, എ​നി​ക്ക് സ്കൂ​ളി​ൽ പോ​വ​ണം എ​ന്ന് പ​റ​ഞ്ഞ് വീ​ഡി​യോ കോ​ള്‍ ചെ​യ്ത​ത് കേ​ട്ട് ടീ​ച്ച​റും ക​ര​ഞ്ഞു.

 

Related posts

Leave a Comment