സ്കൂളിലേക്കുള്ള യാത്രാമധ്യേ വിദ്യാര്‍ഥിനിയെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്തു. എന്നാല്‍ സംഭവം അറിഞ്ഞതിനു തൊട്ടു പിന്നാലെ പെണ്‍കുട്ടിയെ പ്രിന്‍സിപ്പല്‍ സ്കൂളില്‍ നിന്ന് പുറത്താക്കുകയാണുണ്ടായത്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
എസ്യുവിയിലെത്തിയ പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് കൂട്ടബലാത്സംഗത്തിന് ശേഷം കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു. പേടിച്ചരണ്ട് ഓടിയ പെണ്‍കുട്ടി ആളുകളുടെ അടുത്തെത്തി വിവരമറിയിക്കുകയായിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കുടുംബം പരാതി നല്‍കിയത്. എന്നാല്‍ ഈ സംഭവം അറിഞ്ഞതോടെ ഇനി സ്കൂളിലേക്ക് വരേണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച പ്രിന്‍സിപ്പല്‍ പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ വീട്ടിലിരിക്കാനാണ് പെണ്‍കുട്ടിയോടു പറഞ്ഞതെന്നാണ് പറയുന്നത്.