സ്കൂള്‍കുട്ടികള്‍ പരസ്പരം തമ്മില്ത്തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പലപ്പോഴും വെൡയില്‍ വന്നിട്ടുണ്ട്.
ബംഗളുരുവില്‍ ഇത്തരത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ പരസ്പരം തമ്മിലടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
സ്കൂളിന് സമീപത്തുള്ള റോഡില്‍ വെച്ചാണ് പെണ്‍കുട്ടികള്‍ പരസ്പരം കയ്യേറ്റം നടത്തുന്നത്. എന്നാണ് ഈ കയ്യാങ്കളി നടന്നതെന്നോ എന്താണ് കാരണമെന്നോ വ്യക്തമല്ല.
പരസ്പരം മുടി പിടിച്ച് വലിച്ചും, ഉന്തിയും തള്ളിയും അങ്ങോട്ടുമിങ്ങോട്ടും ചവിട്ടിയുമാണ് അടി. യൂണിഫോം ധരിച്ചാണ് പോര്.
ചില ആണ്‍കുട്ടികളും പോരിന് ഇറങ്ങി. കൂട്ടത്തിലൊരു പെണ്‍കുട്ടി ബേസ്ബോള്‍ എടുത്ത് മറ്റൊരാള്‍ക്ക് നേരെ എറിയുന്നു.
കുറച്ച് പെണ്‍കുട്ടികള്‍ പടിയില്‍ നിന്ന് പരസ്പരം തള്ളുന്നതും പരസ്പരം പോണിടെയില്‍ വലിക്കുന്നതും കാണാം.
പലരും ഉറക്കെ കരയുകയും നിലവിളിക്കുകയും ചെയ്യുന്നുണ്ട്. ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.