റീ​ൽ ചി​ത്രീ​ക​രി​ക്കാ​ൻ ന​ടു​റോ​ഡി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ അ​ഭ്യാ​സം; ബാ​ക്ക് ഫ്ലി​പ്പ​ടി​ച്ച​താ​ണ്, ഒ​ടു​വി​ൽ സം​ഭ​വി​ച്ച​ത്…

ആ​ളു​ക​ൾ പ്ര​ശ​സ്ത​രാ​ക​നാ​യി സാ​ഹ​സ​ങ്ങ​ൾ ചെ​യ്ത് അ​വ ഇ​ന്‍റ​ർ​നെ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഓ​രോ ദി​വ​സ​വും നി​ര​വ​ധി വീ​ഡി​യോ​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഇ​വ​യി​ൽ ചി​ല​ത് ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ എ​ന്തി​നാ​ണ് ഇ​ത്ത​രം വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തെ​ന്ന് പോ​ലും ആ​ളു​ക​ൾ​ക്ക് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യി​ല്ല. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

ആ​ൺ​കു​ട്ടി​ക​ൾ വി​ചി​ത്ര​മാ​യ സ്റ്റ​ണ്ട് ചെ​യ്യു​ന്ന​ത് പ​ല​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണാ​റു​ള്ള​താ​ണ്. എ​ന്നാ​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഈ ​വീ​ഡി​യോ​യി​ൽ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ ഒ​രു​മി​ച്ച് റോ​ഡി​ൽ സ്റ്റ​ണ്ട് ചെ​യ്യു​ന്ന​താ​ണ് കാ​ണി​ക്കു​ന്ന​ത്. സ്കൂ​ൾ യൂ​ണി​ഫോ​മാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ ധ​രി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു പെ​ൺ​കു​ട്ടി നി​ൽ​ക്കു​ക​യും മ​റ്റേ​യാ​ൾ അ​വ​ളു​ടെ തോ​ളി​ൽ ക​യ​റു​ക​യും തു​ട​ർ​ന്ന് ബാ​ക്ക്ഫ്ലി​പ്പ് ചെ​യ്യു​ക​യും ചെ​യ്യു​ന്നു. ​ഇ​ത് കൊ​ള്ളാ​മെ​ന്ന് ആ​ദ്യം തോ​ന്നു​മോ​ങ്കി​ലും പി​ന്നീ​ട് പെ​ൺ​കു​ട്ടി നേ​രെ റോ​ഡി​ലേ​ക്ക് വീ​ഴു​ന്ന​താ​ണ് കാ​ണി​ക്കു​ന്ന​ത്. വീ​ണ്ടും എ​ഴു​ന്നേ​റ്റു നി​ൽ​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത വി​ധം അ​വ​ൾ​ക്ക് മു​റി​വേ​ൽ​ക്കു​ന്നു.

ഇ​ത്ത​രം സ്റ്റ​ണ്ടു​ക​ൾ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​ങ്ങ​ൾ ഓ​ർ​മ്മി​പ്പി​ക്കു​ക​യാ​ണ് വീ​ഡി​യോ. വീ​ഡി​യോ ക​ണ്ട ചി​ല​ർ ത​ങ്ങ​ളു​ടെ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു, മ​റ്റു​ള്ള​വ​ർ ഇ​ത് മ​ണ്ട​ത്ത​ര​മാ​ണെ​ന്നും പ​റ​യു​ന്നു.

അ​ര​ക്കെ​ട്ട് ഒ​ടി​ഞ്ഞു എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ൽ ഷെ​യ​ർ ചെ​യ്ത വീ​ഡി​യോ വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ൽ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

17 ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പോ​സ്റ്റി​ലെ ക​മ​ൻ്റു​ക​ൾ പെ​ൺ​കു​ട്ടി​ക​ളോ​ടു​ള്ള ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്നു. ചി​ല​ർ അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ എ​ടു​ത്തു​കാ​ണി​ക്കു​ന്നു.

“ദ​യ​വാ​യി ഇ​ത് റോ​ഡി​ൽ ചെ​യ്യാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക’, ‘ഇ​തു​പോ​ലു​ള്ള ഒ​രു സ്ഥ​ല​ത്ത് ഇ​ത് ചെ​യ്യ​രു​തെ​ന്ന് പ​ഠി​ക്കാ​ൻ അ​വ​ർ ഇ​ത് മ​റ്റ് പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി പ​ങ്കി​ടു​ന്ന​ത് ന​ല്ല​താ​ണ്. “ഇ​ത് പ​രീ​ക്ഷി​ക്ക​രു​ത്, റോ​ഡ് സു​ര​ക്ഷി​ത​മ​ല്ല’ തു​ട​ങ്ങി​യ ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച​ത്.


 

 

Related posts

Leave a Comment